കോവിഡ് സ്‌ക്വാഡ് പരിശോധന; 22 സ്ഥാപങ്ങള്‍ക്ക് പിഴ
കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളില്‍ 22 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി.
കൊല്ലത്ത് സെക്ടറല്‍ മജിസ്ട്രേറ്റ് രജനിയുടെ നേതൃത്വത്തില്‍ പെരിനാട്, ചന്ദനത്തോപ്പ്, കേരളപുരം മേഖലകളില്‍ പരിശോധന നടത്തി. 17 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
കൊട്ടാരക്കര, ചടയമംഗലം, ചിതറ, ഇളമാട്, എഴുകോണ്‍, ഇട്ടിവ, കടയ്ക്കല്‍, കരീപ്ര, കുളക്കട, മൈലം പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ അഞ്ചു കേസു കളില്‍ പിഴയീടാക്കി. 71 എണ്ണത്തിന് താക്കീത് നല്‍കി. സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ നേതൃത്വം നല്‍കി.
കരുനാഗപ്പള്ളിയിലെ തേവലക്കര, തഴവ, തെക്കുംഭാഗം, ഓച്ചിറ, ചവറ, പ•ന, തേവലക്കര, തൊടിയൂര്‍, ആലപ്പാട്, ക്ലാപ്പന, കെ.എസ്. പുരം ഭാഗങ്ങളില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ നടത്തിയ പരിശോധനയില്‍ 11 കേസുകളില്‍ പിഴയീടാക്കി. 50 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
കുന്നത്തൂര്‍, ശാസ്താംകോട്ട, ശൂരനാട് വടക്ക്, ശൂരനാട് തെക്ക്, പടിഞ്ഞാറേ കല്ലട, മൈനാഗപ്പള്ളി, പോരുവഴി മേഖലകളില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. മൂന്നു കേസുകളില്‍ പിഴ ഈടാക്കുകയും 22 എണ്ണത്തിന് താക്കീത് നല്‍കുകയും ചെയ്തു.
പത്തനാപുരം, പിറവന്തൂര്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ മൂന്നു കേസുകള്‍ക്ക് പിഴ ഈടാക്കി. 12 എണ്ണത്തിന് താക്കീത് നല്‍കി. ഡെപ്യൂട്ടി തഹസീല്‍ ദാര്‍മാരായ ഷിലിന്‍, എന്‍.ബിജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പുനലൂരിലെ വാളത്തോട് ഭാഗത്ത് ഡെപ്യൂട്ടി തഹസീല്‍ദാര്‍ ഗീതയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 10 കേസുകള്‍ക്ക് താക്കീത് നല്‍കി.
(പി.ആര്‍.കെ നമ്പര്‍.1750/2021)
- Log in to post comments