Skip to main content

ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾക്ക് ജനസേവന കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്യാം

 

 

ഭിന്നശേഷിക്കാർക്കുള്ള അസിസ്റ്റൻസ് ടു ഡി സബിൾഡ് പേഴ്സൺ, വയോജനങ്ങൾക്കായുള്ള രാഷ്ട്രീയ വയോശ്രീ യോജന പദ്ധതി പ്രകാരം ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും സഹായോപകരണങ്ങൾ ലഭ്യമാക്കുന്നതിനുള്ള രജിസ്ട്രേഷൻ നടപടികൾ സമീപത്തെ ജന സേവന കേന്ദ്രങ്ങളിൽ ഗുണഭോക്താക്കൾക്ക് നടത്താൻ കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിൻ്റെ അനുമതി ലഭ്യമായിട്ടുണ്ട്. ഗുണഭോക്താക്കൾക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. ഭിന്നശേഷിക്കാർക്ക് കാലിപ്പർ, കൃത്രിമ കൈ കാലുകൾ, കൃത്രിമ ബെൽട്ട് എന്നിവയും കാഴ്ച പരിമിതർക്ക് ബ്രെയ്ലി ലിപി യന്ത്രം, ബ്രെയ്ലി സ്ലേറ്റ്, ജോയ് സ്റ്റിക്ക് എന്നിവയും കേൾവി പരിമിതർക്കായി കീശയിൽ വെക്കാവുന്ന തരത്തിലുള്ള ശ്രവണോപകരണം, ചെവിയുടെ പിന്നിൽ വെയ്ക്കുന്ന ശ്രവണോപകരണം എന്നിവയും രാഷ്ട്രീയ വ്യോശ്രീ യോജന പദ്ധതി പ്രകാരമുള്ള ഉപകരണങ്ങൾക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടുക - 0484 2425377, 95192688339519538833

date