Skip to main content

സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളുടെ ഉദ്ഘാടനം ഇന്ന് (ജൂലൈ 21)

മൈലക്കാട് ഐഡന്‍സ് ടവര്‍ ഷോപ്പിംഗ് കോംപ്ലക്‌സ് കെട്ടിടത്തിലും(വൈകിട്ട് നാലിന്) ആദിച്ചനല്ലൂര്‍ ജംഗ്ഷനിലെ ഡിലൈറ്റ് ഷോപ്പിങ് കോംപ്ലക്‌സ് കെട്ടിടത്തിലും(വൈകിട്ട് അഞ്ചിന്) ഇന്ന്(ജൂലൈ 21)പ്രവര്‍ത്തനമാരംഭിക്കുന്ന നവീകരിച്ച സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളുടെ ഉദ്ഘാടനം ഭക്ഷ്യ-പൊതുവിതരണവകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ നിര്‍വഹിക്കും. ജി.എസ് ജയലാല്‍ എം.എല്‍.എ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ ആദ്യവില്‍പന നടത്തും. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. സദാനന്ദന്‍ പിള്ള, ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല ബിനു, ജില്ലാ പഞ്ചായത്തംഗം പ്രിജി ശശിധരന്‍, ബ്ലോക്ക്  പഞ്ചായത്തംഗം ശ്രീലാല്‍ ചിറയത്ത്, പഞ്ചായത്തംഗം ശ്രീകലാ സുനില്‍, ജില്ലാ സപ്ലൈ ഓഫീസര്‍ ടി.ഗാനാദേവി, സപ്ലൈകോ തിരുവനന്തപുരം മേഖലാ മാനേജര്‍ വി. ജയപ്രകാശ്, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, സപ്ലൈകോ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്‍.കെ നമ്പര്‍.1788/2021)
 

date