Skip to main content

കോവിഡ് 1175, രോഗമുക്തി 2017

ജില്ലയില്‍ ഇന്നലെ (ജൂലൈ 21 ) 1175   പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2017 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ മൂന്നു പേര്‍ക്കും സമ്പര്‍ക്കം വഴി 1164 പേര്‍ക്കും എട്ടു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പറേഷനില്‍ 186 പേര്‍ക്കാണ് രോഗബാധ.
മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-37, പുനലൂര്‍-31, പരവൂര്‍-26 കൊട്ടാരക്കര-10 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ കല്ലുവാതുക്കല്‍-37, വെളിയം-35, തൃക്കോവില്‍വട്ടം-34, ചാത്തന്നൂര്‍-31, കൊറ്റങ്കര-30, കടയ്ക്കല്‍-27, അഞ്ചല്‍-25, ഏരൂര്‍-24, ഇട്ടിവ, പത്തനാപുരം മേഖലകളില്‍ 22 വീതവും ശൂരനാട് വടക്ക്, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ 20 വീതവും  മയ്യനാട്, അലയമണ്‍, തലവൂര്‍, പട്ടാഴി പ്രദേശങ്ങളില്‍ 19 വീതവും ആദിച്ചനല്ലൂര്‍, പെരിനാട് മേഖലകളില്‍ 18 വീതവും ക്ലാപ്പന, തഴവ, നെടുമ്പന, കരവാളൂര്‍, കുളക്കട എന്നിവിടങ്ങളില്‍ 17 വീതവും ഇടമുളയ്ക്കല്‍, ചവറ, പനയം, മൈലം ഭാഗങ്ങളില്‍ 14 വീതവും ആലപ്പാട്, പൂതക്കുളം, മൈനാഗപ്പള്ളി പ്രദേശങ്ങളില്‍ 13 വീതവും ഇളമ്പള്ളൂര്‍, കരീപ്ര എന്നിവിടങ്ങളില്‍ 12 വീതവും കുന്നത്തൂര്‍, വിളക്കുടി മേഖലകളില്‍ 11 വീതവും ഓച്ചിറ, കുമ്മിള്‍, തെക്കുംഭാഗം, പവിത്രേശ്വരം, വെട്ടിക്കവല പ്രദേശങ്ങളില്‍ പത്തു വീതവും ചടയമംഗലം, തെ•ല, പ•ന, ശൂരനാട് തെക്ക് എന്നിവിടങ്ങളില്‍ ഒന്‍പതു വീതവും തൃക്കരുവ-എട്ട്, കുലശേഖരപുരം, തൊടിയൂര്‍, നിലമേല്‍, പിറവന്തൂര്‍, പൂയപ്പള്ളി, പോരുവഴി, വെസ്റ്റ് കല്ലട ഭാഗങ്ങളില്‍ ഏഴു വീതവും ചിതറ, ചിറക്കര, പേരയം പ്രദേശങ്ങളില്‍ ആറു വീതവും തേവലക്കര, നെടുവത്തൂര്‍ എന്നിവിടങ്ങളില്‍ അഞ്ചു വീതവും ഇളമാട്, കുണ്ടറ, നീണ്ടകര, വെളിനല്ലൂര്‍ മേഖലകളില്‍ നാലു വീതവും ഉമ്മന്നൂര്‍, എഴുകോണ്‍, കുളത്തുപ്പുഴ, പട്ടാഴി വടക്കേക്കര പ്രദേശങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതരുള്ളത്.  മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.
 (പി.ആര്‍.കെ നമ്പര്‍.1802/2021)

date