Skip to main content

പ്ലാസ്റ്റിക് മുക്ത തിരൂരിനായി നഗരസഭ ജീവനക്കാരും

നിര്‍ദ്ദേശങ്ങള്‍ നല്‍കുക മാത്രമല്ല അത് സ്വയം പാലിക്കുകയും ചെയ്ത് മാതൃകയാവുകയാണ് തിരൂര്‍ നഗരസഭയിലെ ജീവനക്കാര്‍. പരിസ്ഥിതിദിനത്തില്‍ സമ്പൂര്‍ണ ഗ്രീന്‍ പ്രോട്ടോക്കോള്‍ അധിഷ്ഠിത നഗരസഭയാക്കുന്നതിന് നഗരസഭ ജീവനക്കാരും രംഗത്തിറങ്ങുകയായിരുന്നു.
പ്ലാസ്റ്റിക് റീഫില്ലറുകള്‍ക്ക് പകരം മഷി നിറക്കാവുന്ന പേനയും പ്ലാസ്റ്റിക് കുപ്പികള്‍ക്ക് പകരമായി വെള്ളം ശേഖരിക്കാന്‍ മണ്‍കൂജകളും വരെ ഓരോ സെക്ഷനുകളിലും ഒരുക്കിയിട്ടുണ്ട്. മീറ്റിങ്ങുകള്‍ക്കും പരിപാടികള്‍ക്കും ചായ നല്‍കാനായി സ്റ്റീല്‍ ഗ്ലാസുകളും ഒരുക്കി. ഓഫീസിലേക്ക് പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ കൊണ്ട് വരുന്നതിനും തടയിട്ടു.
മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും ജീവനക്കാരുടെ പൂര്‍ണ പിന്തുണ ലഭിച്ചിരുന്നു. പരിസ്ഥിതി ദിനത്തോടെ തിരൂര്‍ നഗരസഭയില്‍  ഫ്ളക്‌സ് ഉള്‍പ്പടെ പ്ലാസ്റ്റിക്കുകള്‍ക്ക് സമ്പൂര്‍ണ നിരോധം വന്ന സാഹചര്യത്തില്‍ ഈ ഉദ്യമത്തില്‍ നഗരസഭ ജീവനക്കാര്‍ കൂടി പങ്കാളികളാകുന്നത് ഏറെ ശ്ലാഖനീയമാണ്. 

date