Skip to main content

മൂന്നിയൂര്‍- വള്ളിക്കുന്ന് പഞ്ചാത്തുകളില്‍ വിതരണം ചെയ്തത് തൊഴിലുറപ്പ് തൊഴിലാളികള്‍ ഉല്‍പ്പാദിപ്പിച്ച തൈകള്‍

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന മൂന്നിയൂര്‍- വള്ളിക്കുന്ന് പഞ്ചായത്തുകളില്‍ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നട്ടുപിടിപ്പിച്ചതും വിതരണം ചെയ്തതും മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് തൊഴിലാളികള്‍ ഉത്പാദിപ്പിച്ച ഫലവൃക്ഷതൈകള്‍. മൂന്നിയൂര്‍ കുന്നത്ത് പറമ്പിലെ പഞ്ചായത്ത് നഴ്സറിയില്‍ ഉത്പാദിപ്പിച്ച 20000 ഫലവൃക്ഷതൈകളാണ് പരിസ്ഥിതി ദിനത്തില്‍ വിതരണത്തിന് തയ്യാറാക്കിയത്.
വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ അബ്ദുല്‍കലാം മാസ്റ്റര്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷരീഫ കുട്ടശ്ശേരി അധ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സി.പി സുബൈദ, പഞ്ചായത്തംഗം ഫൈസല്‍ കുന്നുമ്മല്‍, ബ്ലോക്ക് സെക്രട്ടറി പി ബൈജു, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സ്മിത, തൊഴിലുറപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. വള്ളിക്കുന്നില്‍ വള്ളിക്കുന്ന് ഫാര്‍മേഴ്സ് ക്ലബുമായി സഹകരിച്ച് തയ്യാറാക്കിയ 5000 ഫലവൃക്ഷതൈകളാണ് വിതരണം ചെയ്തത്. ആനങ്ങാടിയിലെ അമ്പാടി നഴ്സറി പരിസരത്ത് നടന്ന ചടങ്ങില്‍ ബ്ലോക്ക് പ്രസിഡന്റ് കെ അബ്ദുല്‍കലാം മാസ്റ്റര്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.എന്‍ ശോഭന അധ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ ദാസന്‍, ബ്ലോക്ക് സെക്രട്ടറി പി ബൈജു, ആഭരണനിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ വി.പി സോമസുന്ദരന്‍, പഞ്ചായത്തംഗം ആഷിഖ് മഷ്ഹൂദ്, ഫാര്‍മേഴ്സ് ക്ലബ് പ്രസിഡന്റ് എ വിജയന്‍, സെക്രട്ടറി കെ അഷ്റഫ് നഹ, തൊഴിലുറപ്പ് ഉദ്യോഗസ്ഥര്‍, കുടുംശ്രീ, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു.

 

date