Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍22-07-2021

ജവഹര്‍ നവോദയ വിദ്യാലയ പ്രവേശന പരീക്ഷ

ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ആറാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ ആഗസ്ത് 11 ന് നടത്തും.  അപേക്ഷ നല്‍കിയിട്ടുള്ള വിദ്യാര്‍ഥികള്‍ navodaya.gov.in ല്‍ നിന്നും ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യണം. ഹാള്‍ടിക്കറ്റ് ലഭിക്കാത്തവര്‍ ചെണ്ടയാട് ജവഹര്‍ നവോദയ വിദ്യാലയ ഓഫീസുമായി ബന്ധപ്പെടണം.  ഫോണ്‍: 0490 2311380.

പരിശോധനക്ക് വിധേയരാകണം

മാങ്ങാട്ടുപറമ്പ് ഇ കെ നായനാര്‍ മെമ്മോറിയല്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ജൂലൈ 20 ന് കൊവിഡ് പരിശോധനക്ക് വിധേയരായ നാല്് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനാല്‍ ഈ ദിവസം ആശുപത്രിയില്‍ എത്തിയ രോഗികളും കൂട്ടിരിപ്പുകാരും 14 ദിവസത്തിനുള്ളില്‍ എന്തെങ്കിലും രോഗലക്ഷണം കണ്ടെത്തുകയാണെങ്കില്‍ ഉടന്‍ പരിശോധനക്ക് വിധേയമാകണമെന്ന് നോഡല്‍ ഓഫീസര്‍ അറിയിച്ചു.

വനിത സംരംഭകര്‍ക്ക് റിവോള്‍വിംഗ് ഫണ്ടും ധനസഹായവും

വനിത സൂക്ഷ്മ സംരംഭങ്ങള്‍ക്ക് റിവോള്‍വിംഗ് ഫണ്ടും കുടുംബശ്രീ വനിതാ സംരംഭങ്ങള്‍ക്ക് ധനസഹായവും നല്‍കുന്നതിന് ജില്ലാ പഞ്ചായത്ത് പദ്ധതി.
ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ 18-60 നും ഇടയില്‍ പ്രായമുള്ള അഞ്ചില്‍ കുറയാത്ത അംഗങ്ങളുള്ള ഗ്രൂപ്പുകള്‍ക്ക് റിവോള്‍വിംഗ് ഫണ്ടിന് അപേക്ഷിക്കാം. പരമാവധി അഞ്ച് ലക്ഷം രൂപ റിവോള്‍വിംഗ് ഫണ്ടായി അനുവദിക്കും. തുടങ്ങാനുദ്ദേശിക്കുന്ന പ്രൊജക്ടിന്റെ അടങ്കല്‍ തുക കുറഞ്ഞത് പത്ത് ലക്ഷം രൂപയാവണം. പുതിയ സംരംഭങ്ങള്‍ തുടങ്ങാനും, നിലവിലുള്ള സംരംഭങ്ങളുടെ വൈവിധ്യവല്‍ക്കരണത്തിനും വിപുലീകരണത്തിനും ഇതുവഴി  അപേക്ഷിക്കാം. പൂര്‍ണമായും പലിശ രഹിതമായ റിവോള്‍വിംഗ് ഫണ്ട് നാല് വര്‍ഷം കൊണ്ട് തിരിച്ചടച്ചാല്‍ മതി. വായ്പാ ബന്ധിത പ്രൊജക്ട് ആയിരിക്കണം. വായ്പ തുകയുടെ മുഴുവന്‍ പലിശയും തുടര്‍ വര്‍ഷങ്ങളില്‍ പലിശ സബ്‌സിഡിയായി സംരംഭകര്‍ക്ക് ലഭിക്കും.

കുടുംബശ്രീ വനിത സൂക്ഷ്മ സംരംഭങ്ങള്‍ക്കുള്ള ധനസഹായ പദ്ധതിയില്‍ ആകെ അടങ്കലിന്റെ 85 ശതമാനം പരമാവധി മൂന്ന് ലക്ഷം രൂപ സബ്‌സിഡിയായി ലഭിക്കും. അപേക്ഷകള്‍ തുടങ്ങാനിരിക്കുന്ന സംരംഭത്തിന്റെ വിശദാംശങ്ങള്‍ സഹിതം ആഗസ്ത്് അഞ്ചിനകം അതത് പഞ്ചായത്തുകളില്‍ സമര്‍പ്പിക്കണം. അപേക്ഷാ  ഫോറം  ഗ്രാമ പഞ്ചായത്ത് ഓഫീസുകളിലും കുടുംബശ്രീ സിഡിഎസ് ഓഫീസുകളിലും ലഭിക്കും. ഫോണ്‍: 0497 2702080, 9744707879.

മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജൂലൈ 26 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

date