Skip to main content

മൈക്രോ കണ്ടയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും

കോവിഡ് രോഗബാധ കൂടുതലുള്ള മേഖലകളില്‍  മൈക്രോ കണ്ടയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി ഏര്‍പ്പെടുത്തും.  ടെക്‌സ്‌റ്റൈല്‍ ശാലകളിലും ജൂവലറികളിലും മാനദണ്ഡ പാലനം കൃത്യമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തും. നിയന്ത്രണങ്ങളുടെ വിവരം പൊതുജനങ്ങള്‍ക്ക് കാണത്തക്ക രീതിയില്‍ പ്രദര്‍ശിപ്പിക്കേണ്ടത് നിര്‍ബന്ധമാക്കി. നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കടയടപ്പിക്കല്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കും. മത്സ്യ വിപണന കേന്ദ്രങ്ങളില്‍  തദ്ദേശ സ്ഥാപനങ്ങളുടെയും സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെയും നേതൃത്വത്തില്‍ പരിശോധനകളും  ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും വ്യാപകമാക്കും.
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവലോകന ഗൂഗിള്‍ യോഗത്തില്‍ എ.ഡി.എം എന്‍.സാജിതാ ബീഗം അധ്യക്ഷയായി. ജില്ലാ വികസന കമ്മീഷണര്‍ ആസിഫ് കെ. യൂസഫ്, അസിസ്റ്റന്റ് കലക്ടര്‍ ഡോ. അരുണ്‍ എസ്. നായര്‍, ഡി.എം.ഒ. ഡോ.ആര്‍. ശ്രീലത, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.1810/2021)
 

date