ഓണ്‍ലൈന്‍ പരിശീലന പരിപാടി
കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 26 മുതല്‍ 28 വരെ ക്ഷീരസംഘത്തിലെ ഭരണസമിതി അംഗങ്ങള്‍ക്കായി ഓണ്‍ലൈന്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 26 ന് രാവിലെ 11 മണിക്ക് പ്രാഥമിക 'ക്ഷീര സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തിന് കേരള സഹകരണ നിയമം , ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ പ്രാധാന്യവും, സംഘം പാലിക്കേണ്ട നടപടിക്രമങ്ങളുടെ പ്രധാനപ്പെട്ട ഉത്തരവുകളും 'എന്ന വിഷയത്തിലും 27ന് രാവിലെ 11 മണിക്ക് 'അറ്റലാഭ വിഭജനം, കണക്കുകള്‍ പരിശോധിക്കുന്ന വിധം, ജീവനക്കാര്‍ക്കെതിരെയുള്ള അച്ചടക്ക നടപടികള്‍' എന്ന വിഷയത്തിലും 28ന് രാവിലെ 11 മണിക്ക് 'പ്രസിഡന്റ്, ഭരണസമിതി അംഗങ്ങളുടെ ചുമതലകളും കര്‍ത്തവ്യങ്ങളും, സെക്ഷന്‍ 80' എന്ന വിഷയത്തിലും ഓണ്‍ലൈന്‍ പരിശീലനം ഗൂഗിള്‍ മീറ്റ് വഴി നടത്തുന്നു. പങ്കെടുക്കാനായി ഇതോടൊപ്പമുള്ള ലിങ്ക് വഴി ജോയിന്‍ ചെയ്യുക. 26 ന് http://meet.google.com/hog-voaw-ydc, 27 ന് http://meet.google.com/uan-dhid-amw. 28 ന് http://meet.google.com/ymt-ycbd-iym.
- Log in to post comments