Post Category
തെളിവെടുപ്പ് മാറ്റിവെച്ചു
മഴുവന്നൂര്‍ ഗ്രാമ പഞ്ചായത്തില്‍ ക്വാറി പ്രോജക്ടിന് പാരിസ്ഥിതിക അനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് തിങ്കളാഴ്ച( 26.07.2021 ) കളക്ട്രേറ്റ് ഹാളില്‍ നടത്താനിരുന്ന പൊതു തെളിവെടുപ്പ് ഓണ്‍ ലൈന്‍ സാങ്കേതിക തകരാര്‍ മൂലം മാറ്റിവച്ചു.
എല്‍ദോ കുരുവിള, പി.കെ പ്രസാദ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ക്വാറി പ്രോജക്ടിന് പാരിസ്ഥിതിക അനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട ഹിയറിംഗാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പത്രമാധ്യമങ്ങളിലൂടെ അറിയിക്കുമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് എറണാകുളം എന്വയണ്മെന്റല് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments