പട്ടികവിഭാഗത്തിലുളള വിദ്യാര്‍ഥികള്‍ക്ക് സൗജന്യ കായിക പരിശീലനത്തിന് അവസരം
പട്ടികജാതി വികസന വകുപ്പിനു കീഴില്‍ തിരുവനന്തപുരത്ത് വെള്ളായണിയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ. അയ്യങ്കാളി മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്ട്സ് സ്ക്കൂളില്‍ 2021-22 വര്‍ഷം 5-ാം ക്ലാസ്സിലേയ്ക്കും പ്ലസ് വണ്‍ ക്ലാസിലേക്കും പ്രവേശനം നല്‍കുന്നതിനായി എറണാകുളം ജില്ലയില്‍ നിന്നുള്ള യോഗ്യരായ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി ഓഗസ്റ്റ് 11 ബുധനാഴ്ച രാവിലെ 9.30ന് എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ സെലക്ഷന് ട്രയല്‍ നടത്തുന്നു. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച കായിക പരിശീലനം
ഉറപ്പു നല്കുന്നു. കായിക താരങ്ങളുടെ ശാരീരിക ക്ഷമത നിലനിര്‍ത്തുന്നതി നാവശ്യമായ പോഷക സമ്പന്നമായ ഭക്ഷണവും സൗജന്യ താമസവും ലഭ്യമാണ്. സെലക്ഷന് ട്രയലില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ സ്ക്കൂള് മേധാവിയുടെ കത്ത്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ജാതി സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ (ലഭ്യമാണെങ്കില്‍) എന്നിവ സഹിതം ഓഗസ്റ്റ് 11-ാം തീയതി രാവിലെ 9.30 ന് മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ എത്തിച്ചേരേണ്ടതാണ്. 5,6,7
ക്ലാസ്സുകളിലേയ്ക്കുള്ള പ്രവേശനം ഫിസിക്കല്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും, 8, 9,11
ക്ലാസ്സുകളിലേയ്ക്ക് ജില്ലാതല കായിക മത്സരങ്ങളിലെങ്കിലും പങ്കെടുത്ത സര്‍ട്ടിഫിക്കറ്റിന്റെയും സ്കില്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനത്തിനായി തെരഞ്ഞെടുക്കുന്നത്. 6,7,8,9 ക്ലാസ്സുകളിലേക്കുളള പ്രവേശനം നിലവിലെ ഒഴിവനുസരിച്ചായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ സ്പോര്‍ട്ട്സ് ഓഫീസറില്‍ നിന്നും ലഭ്യമാണ്. ഫോണ്‍ : 9847262657
- Log in to post comments