Skip to main content

ഹോസ്റ്റലിൽ തൊഴിലവസരങ്ങൾ

 

 

പട്ടികജാതി വികസന വകുപ്പിനു കീഴിൽ കീഴിൽ ആലുവയിൽ പ്രവർത്തിക്കുന്ന പെൺകുട്ടികൾക്കായുള്ള പോസ്റ്റ് മെട്രിക് ഹോസ്റ്റലിൽ വിവിധ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ജനനതീയതി, വിദ്യാഭ്യാസയോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഓഗസ്റ്റ് 9 നകം എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം. വനിതകൾ മാത്രം അപേക്ഷിച്ചാൽ മതി. പ്രായപരിധി 2021 ജനുവരി ഒന്നിന് 50 വയസ്സിൽ അധികമാകരുത്.

 

തസ്തികകളും യോഗ്യതയും:

 

സ്റ്റുവാർഡ്

 

യോഗ്യത:  എസ്എസ്എൽസി + കമ്പ്യൂട്ടർ പരിജ്ഞാനം, റസ്റ്റോറൻറ് ആൻഡ് കൗണ്ടർ സർവീസിൽ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സർട്ടിഫിക്കറ്റ് അഥവാ തത്തുല്യ യോഗ്യത. ഒഴിവ് -1

 

വാച്ച് വുമൺ: യോഗ്യത ഏഴാം ക്ലാസ്. ഒഴിവ് - 1

 

കുക്ക്:  എസ്എസ്എൽസി + ഗവൺമെൻറ് അംഗീകൃത ഫുഡ് ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്. ഒഴിവ് - 1

 

പാർടൈം സ്വീപ്പർ: യോഗ്യത നാലാം ക്ലാസ്. ഒഴിവ് - 1

 

പാർടൈം സ്കാവഞ്ചർ: നാലാം ക്ലാസ് പാർടൈം യോഗ്യത: നാലാം ക്ലാസ്. ഒഴിവ് - 1

 

പാർട്ട് ടൈം മെസ് ഗേൾ: യോഗ്യത : നാലാം ക്ലാസ്. ഒഴിവ് - 2

 

കൂടുതൽ വിവരങ്ങൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസ് ബന്ധപ്പെടുക. ഫോൺ നമ്പർ: 0 4 8 4   242 2 2 5 6

Reply all

Reply to author

Forward

date