കോവിഡ് 1415, രോഗമുക്തി 1382
ജില്ലയില്‍ ഇന്നലെ (ജൂലൈ 30) 1415 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1382 പേര് രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും സമ്പര്‍ക്കം മൂലം 1408 പേര്‍ക്കും നാലു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 238 പേര്‍ക്കാണ് രോഗബാധ.
മുനിസിപ്പാലിറ്റികളില്‍ പരവൂര്‍-40, പുനലൂര്‍-27, കരുനാഗപ്പളളി-24, കൊട്ടാരക്കര-ഏഴ് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ ഏരൂര്‍- 53, അഞ്ചല്‍-37, പൂതക്കുളം-34, തെക്കുംഭാഗം-32, വിളക്കുടി-31, ഇളമ്പളളൂര്‍-30, ആലപ്പാട്-29, ഇളമാട്-28, കുലശേഖരപുരം, നെടുവത്തൂര്‍, മൈനാഗപ്പളളി, ശൂരനാട് നോര്‍ത്ത് ഭാഗങ്ങളില്‍ 25 വീതവും കുന്നത്തൂര്‍, ഇട്ടിവ, പട്ടാഴി പ്രദേശങ്ങളില്‍ 24 വീതവും തലവൂര്‍-23, കല്ലുവാതുക്കല്‍, തൃക്കോവില്‍വട്ടം പ്രദേശങ്ങളില്‍ 22 വീതവും ഈസ്റ്റ് കല്ലട, ചവറ, പത്തനാപുരം ഭാഗങ്ങളില്‍ 21 വീതവും കൊറ്റങ്കര-20, മൈലം, തേവലക്കര എന്നിവിടങ്ങളില്‍ 19 വീതവും ക്ലാപ്പന, ചാത്തന്നൂര്‍, പോരുവഴി ഭാഗങ്ങളില്‍ 18 വീതവും പ•ന, പെരിനാട് പ്രദേശങ്ങളില്‍ 17 വീതവും അലയമണ്‍, നെടുമ്പന, വെളിനല്ലൂര്‍ എന്നിവിടങ്ങളില്‍ 15 വീതവും ആദിച്ചനല്ലൂര്‍, ചിതറ, പവിത്രേശ്വരം മയ്യനാട് ഭാഗങ്ങളില്‍ 14 വീതവും ചിറക്കര-13, കരവാളൂര്‍, പിറവന്തൂര്‍ പ്രദേശങ്ങളില്‍ 12 വീതവും ഉമ്മന്നൂര്‍, കടയ്ക്കല്‍, തൊടിയൂര്‍, വെളിയം, ശൂരനാട് സൗത്ത് എന്നിവിടങ്ങളില്‍ 11 വീതവും കരീപ്ര, നിലമേല്‍, ശാസ്താംകോട്ട ഭാഗങ്ങളില്‍ 10 വീതവും കുളക്കട, ഇടമുളയ്ക്കല്‍, വെസ്റ്റ് കല്ലട പ്രദേശങ്ങളില്‍ ഒന്‍പതു വീതവും കുണ്ടറ, ഓച്ചിറ, നീണ്ടകര, പനയം, പൂയപ്പളളി, പേരയം എന്നിവിടങ്ങളില്‍ എട്ടു വീതവും മേലില-ഏഴ്, കുളത്തൂപ്പുഴ, തൃക്കരുവ, തെ•ല, പട്ടാഴി വടക്കേക്കര ഭാഗങ്ങളില്‍ ആറു വീതവും എഴുകോണ്‍, കുമ്മിള്‍, ചടയമംഗലം, തഴവ, മണ്‍ട്രോതുരുത്ത് പ്രദേശങ്ങളില്‍ അഞ്ചു വീതവും വെട്ടിക്കവല-മൂന്ന് എന്നിങ്ങനെയാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.
(പി.ആര്.കെ നമ്പര്‍.1912/2021)
- Log in to post comments