Post Category
ഹാന്‍ഡ് ലൂം ടെക്‌നോളജി കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു
കണ്ണൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്‌നോളജിയില്‍ (ഐഐഎച്ച്ടി-കണ്ണൂര്‍ ) സെപ്റ്റംബറില്‍ ആരംഭിക്കുന്ന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ക്ലോത്തിംഗ് ആന്‍ഡ് ഫാഷന്‍ ടെക്‌നോളജി കോഴ്‌സിന് ചേരാന്‍ എസ് എസ് എല്‍ സിയാണ് അടിസ്ഥാന യോഗ്യത. അപേക്ഷ ഫോമിനും കോഴ്‌സ് ഗെയ്ഡിനും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്‌നോളജി കണ്ണൂര്‍, കിഴുന്ന പി ഒ, തോട്ടട എന്ന വിലാസത്തില്‍ 100 രൂപയുടെ ഡി ഡി സഹിതം നേരിട്ടോ, തപാല്‍ മുഖേനയോ www.iihtkannur.ac.in എന്ന വെബ്‌സൈറ്റ് മുഖേനയോ അപേക്ഷിക്കാം. അപേക്ഷകള്‍ ആഗസ്ത് 13 നകം ലഭിക്കണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ : 0497 2835390.
date
- Log in to post comments