Skip to main content

ഹരിതഭവനം ശുചിത്വഭവനം; ക്യാഷ് അവാര്‍ഡ് നല്‍കി

സംസ്ഥാന ശുചിത്വമിഷനും സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷനും മലയാള മനോരമ ആഴ്ചപ്പതിപ്പും സംയുക്തമായി നടത്തിയ ഹരിതഭവനം ശുചിത്വഭവനം മത്സരത്തില്‍ ജില്ലയില്‍ നിന്നും വിജയികളായവര്‍ക്കുള്ള ക്യാഷ് അവാര്‍ഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ സമ്മാനിച്ചു. ഇ പി റസീന, പി സജീവന്‍, കെ കെ രാജേഷ് എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.  ജില്ലാപഞ്ചായത്തില്‍ നടന്ന ചടങ്ങില്‍  ശുചിത്വ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി എം രാജീവ്, സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷന്‍ ജോയിന്റ്ഡയറക്ടര്‍ ഷാലിമോന്‍, മലയാള മനോരമ സര്‍ക്കുലേഷന്‍ മാനേജര്‍ മാത്യു എന്നിവര്‍ പങ്കെടുത്തു.

date