Skip to main content

സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പരിശോധനയിൽ 240  പേർക്കെതിരെ നടപടി

എറണാകുളം: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ  കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതുമായി ബന്ധപ്പെട്ട് സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പരിശോധനയിൽ 240 പേർക്കെതിരെ തിങ്കളാഴ്ച നടപടി സ്വീകരിച്ചു.     സാമൂഹിക അകലം പാലിക്കാത്തതും മാസ്ക്ക് ധരിക്കാത്തതുമായ കുറ്റങ്ങൾക്കാണ് കൂടുതൽ പേർക്കെതിരെ നടപടി സ്വീകരിച്ചത്.

    മാസ്ക് ധരിക്കാത്തതിന് 191 പേർക്കെതിരെയും കടകളിലും വ്യാപാര സ്ഥാപനങ്ങളിലും സാമൂഹിക അകലം പാലിക്കാത്തതിന് 17 പേർക്കെതിരെയും നടപടി സ്വീകരിച്ചു. പൊതു നിരത്തിൽ തുപ്പുന്ന വർക്കെതിരെയും  കോവിഡ് മാനദണ്ഡങ്ങളിൽ  വീഴ്ചവരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെയും സെക്ടറൽ മജിസ്ട്രേറ്റുമാർ നടപടി സ്വീകരിക്കുന്നുണ്ട്.

date