ഇത്തവണ ഓണക്കിറ്റിൽ വിളർച്ചാ നിയന്ത്രണ സന്ദേശവും
കാക്കനാട്: ഓണക്കിറ്റിനൊപ്പം വനിതാ ശിശു വികസന വകുപ്പിന്റെ വിളർച്ചാ നിയന്ത്രണ സന്ദേശവും ഇത്തവണ ലഭിക്കും. സന്ദേശം പരമാവധി ആളുകളിലേക്ക് എത്തിക്കുന്നതിനാണ് സന്ദേശം ഓണക്കിറ്റിനൊപ്പം നൽകുന്നത്.
"12 ആവണ്ടേ" എന്ന തലക്കെട്ടോടെയാണ് വിളർച്ചാ നിയന്ത്രണ സന്ദേശം എത്തുന്നത്. ജീവൻ നിലനിർത്തുന്നതിന് അത്യന്താപേക്ഷിതമായ ഓക്സിജൻ വാഹകരായ ഹീമോഗ്ലോബിന്റെ രക്തത്തിലെ അളവ് പുരുഷന്മാരിൽ 13.8 ഗ്രാം പെർ ഡെസി ലിറ്റർ മുതൽ17.2 ഗ്രാം പെർ ഡെസി ലിറ്റർ
വരെയും സ്ത്രീകളിൽ 12.1ഗ്രാം പെർ ഡെസി ലിറ്റർ മുതൽ 15.1 ഗ്രാം പെർ ഡെസി ലിറ്റർ വരെയും ആണ്. സാധാരണ ഗതിയിൽ ആവശ്യമായത് എന്നിരുന്നാലും ശരാശരി 12 ഗ്രാം പെർ ഡെസി ലിറ്റർ എങ്കിലും ആയി നില നിർത്തേണ്ടതുണ്ട്. ഭക്ഷണത്തിലൂടെ എങ്ങനെ ക്രമീകരിക്കാം , വിളർച്ചയുടെ ലക്ഷണങ്ങൾ , പരിഹാര മാർഗങ്ങൾ എന്നിവ സംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതിനായി 2021 ജനുവരി മുതൽ എല്ലാ മാസവും 12 ആം തീയതി മുതൽ വിവിധ വിഭാഗത്തിൽപെട്ടവർക്ക് വെബിനാറുകൾ വനിതാ ശിശു വികസന വകുപ്പ് നടത്തി വരുന്നതിന്റെ ഭാഗമായാണ് ഈ മാസം ഓണക്കിറ്റിലൂടെ സന്ദേശം എത്തുന്നത്.
- Log in to post comments