Post Category
സോഷ്യല്‍ ഓഡിറ്റ് ഡയറക്ടര്‍ നിയമനം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ സോഷ്യല്‍ ഓഡിറ്റ് ഡയറക്ടര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദാനന്തരബിരുദവും ഗ്രാമവികസനം/ വികേന്ദ്രീകൃതാസൂത്രണം/ ഗവണ്മെന്റ് ഓഡിറ്റിംഗ് എന്നിവയില്‍ കുറഞ്ഞത് 10 വര്‍ഷവും സോഷ്യല്‍ ഓഡിറ്റിംഗ് മേഖലയില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. പ്രായപരിധി 62 വയസ്. ഓഗസ്റ്റ് 16 വൈകുന്നേരം അഞ്ചു വരെ അപേക്ഷിക്കാം.
വിശദവിവരങ്ങള്‍ www.nregs.kerala.gov.in വെബ്സൈറ്റിലും 04712313385, 2314385 നമ്പരിലും ലഭിക്കും.
(പി.ആര്.കെ നമ്പര്‍.1963/2021)
date
- Log in to post comments