Post Category
ലോകകപ്പ് ഫുട്ബോള്‍ ക്വിസ് മത്സരം
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ലോകകപ്പ് ഫുട്ബോള്‍ മത്സരത്തിന്റെ പ്രചരണാര്‍ഥം ജൂണ്‍ 12 മുതല്‍ സ്പോര്‍ട്സ് ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. 36 വയസ് വരെയുള്ളവര്‍ക്ക് പങ്കെടുക്കാം. ജില്ലയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് 7000, 3000, 2000 രൂപ വീതം ക്യാഷ് അവാര്‍ഡുകള്‍ ലഭിക്കും. ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്ക് സംസ്ഥാനതല മത്സരത്തിലും പങ്കെടുക്കാം. താത്പര്യമുള്ളവര്‍ യുവജനക്ഷേമബോര്‍ഡിന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. (പിഎന്‍പി 1456/18)
date
- Log in to post comments