Post Category
വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ അംഗങ്ങളുടെ മക്കള്‍ക്ക് നല്കുന്ന വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം. സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളില്‍ നിന്ന് 2020-21 അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി/ടി.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും 80 ശതമാനത്തില്‍ കുറയാതെയും ഹയര്‍ സെക്കന്ററി അവസാന വര്‍ഷ പരീക്ഷയില്‍ 90 ശതമാനത്തില്‍ കുറയാതെയും മാര്‍ക്ക് നേടിയര്ക്കാണ് അവാര്‍ഡ്. അപേക്ഷാഫോമും വിശദവിവരങ്ങളും www.agriworkersfund.org വെബ്സൈറ്റിലും 04742766843, 2950183 നമ്പരുകളിലും ലഭിക്കും.
(പി.ആര്.കെ നമ്പര്‍.1976/2021)
date
- Log in to post comments