Skip to main content

ഡിപ്ലോമ കോഴ്‌സ്

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ നടത്തുന്ന യോഗ ടീച്ചര്‍ ട്രെയിനിങ്  ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം.  18 വയസ് പൂര്‍ത്തിയായ പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ഓഗസ്റ്റ് 31. അപേക്ഷാഫോം ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദവനം, വികാസ് ഭവന്‍, പി.ഒ. തിരുവനന്തപുരം-33 വിലാസത്തിലും  https://srccc.in/download ലിങ്കിലും ലഭിക്കും. വിശദവിവരങ്ങള്‍ക്ക് 04712325101, 2325102, 8281114464 നമ്പരുകളിലും www.srccc.in വെബ്സൈറ്റിലും ബന്ധപ്പെടാം.
  (പി.ആര്‍.കെ നമ്പര്‍.1978/2021)
 

date