കേരളാ സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ ്ചെയ്തിട്ടുള്ള ഐ.എച്ച്.ആര്.ഡി കോളേജുകളില്‍ ഡിഗ്രി പ്രവേശനം (2021-22)
കൊച്ചി: കേരളാ സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്.ഡിയുടെ കീഴില്‍ കേരളാ സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അടൂര്‍(04734224076, 8547005045), ധനുവച്ചപുരം (04712234374/2234373, 8547005065), കുണ്ടറ (04742580866, 8547005066), മാവേലിക്കര (04792304494/2341020, 8547005046), കാര്‍ത്തികപ്പള്ളി (04792485370/2485852, 8547005018), കലഞ്ഞൂര്‍ (04734272320, 8547005024), പെരിശ്ശേരി (04792456499, 8547005046), എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഏഴ് അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക് 2021-22 അദ്ധ്യയന വര്‍ഷത്തില്‍ കോളേജുകള്‍ക്ക് നേരിട്ട് അഡ്മിഷന് നടത്താവുന്ന 50 ശതമാനം സീറ്റുകളില്‍ ഓണ്‍ലൈന്‍വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. 04.08.2021 രാവിലെ 10 മുതല്‍ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 350/രൂപ (എസ്.സി, എസ്.റ്റി150/രൂപ) രജിസ്ട്രേഷന് ഫീസ ്ഓണ്ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് ഐ.എച്ച്.ആര്.ഡി വെബ്സൈറ്റായ www.ihrd.ac.in മുഖാന്തിരം ലഭ്യമാണ്.
- Log in to post comments