Post Category
കര്‍ഷകര്‍ക്ക് ആദരം
കര്‍ഷക ദിനത്തിന്റെ ഭാഗമായി ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്തിന്റേയും കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ കര്‍ഷകരെ ആദരിക്കുന്നു. നെല്ല് - പച്ചക്കറി, മുതിര്‍ന്ന - വനിതാ കര്‍ഷകര്‍, സമ്മിശ്ര-ക്ഷീര കര്‍ഷകര്‍ എസ്.സി-പ്രവാസി-യുവ കര്‍ഷകര്‍ എന്നീ വിഭാഗങ്ങളിലുള്ളവര്‍ക്ക് അപേക്ഷിക്കാം. ഓഗസ്റ്റ് 11 നകം പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം കൃഷിഭവനില്‍ നല്‍കണം എന്ന് കൃഷി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ - 9383470239.
(പി.ആര്‍.കെ നമ്പര്‍.1986/2021)
date
- Log in to post comments