Post Category
വായ്പയ്ക്ക് അപേക്ഷിക്കാം
കളിമണ്‍പാത്ര നിര്‍മ്മാണ - വിപണന ക്ഷേമവികസന കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ നൂതന സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ ആധുനികവത്കരണത്തിനും വിപണത്തിനും ജാമ്യ വ്യവസ്ഥയില്‍ വായ്പ നല്‍കുന്നു. കളിമണ്‍ ഉല്‍പ്പന്ന നിര്‍മ്മാണം കുലത്തൊഴിലായി സ്വീകരിച്ച 18 നും 55 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപ കവിയരുത്. വിശദവിവരങ്ങള്‍ www.keralapottery.org വെബ്‌സൈറ്റില്‍. ഫോണ്‍- 0471 2727010.
(പി.ആര്‍.കെ നമ്പര്‍.1992/2021)
date
- Log in to post comments