കോവിഡ് 1420, രോഗമുക്തി 1805
ജില്ലയില്‍ ഇന്നലെ(ഓഗസ്റ്റ് 7) 1420 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1805 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 1413 പേര്‍ക്കും ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 189 പേര്‍ക്കാണ് രോഗബാധ.
മുനിസിപ്പാലിറ്റികളില്‍ പരവൂര്‍, പുനലൂര്‍ എന്നിവിടങ്ങളില്‍ 34 വീതവും കരുനാഗപ്പള്ളി-31, കൊട്ടാരക്കര-12 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ ഇളമാട്-48, കുളത്തുപ്പുഴ-46, മയ്യനാട്-32, കരീപ്ര-31, ചാത്തന്നൂര്‍, പത്തനാപുരം എന്നിവിടങ്ങളില്‍ 30 വീതവും തൃക്കോവില്‍വട്ടം, ഇളമ്പള്ളൂര്‍, ഇട്ടിവ, കൊറ്റങ്കര പ്രദേശങ്ങളില്‍ 29 വീതവും അഞ്ചല്‍-27, ഏരൂര്‍, പൂയപ്പള്ളി ഭാഗങ്ങളില്‍ 25 വീതവും വെളിയം, തൃക്കരുവ, ക്ലാപ്പന, ആലപ്പാട്, ശാസ്താംകോട്ട, പട്ടാഴി എന്നിവിടങ്ങളില്‍ 24 വീതവും മൈനാഗപ്പള്ളി-23, പ•ന, ചിറക്കര പ്രദേശങ്ങളില്‍ 22 വീതവും കല്ലുവാതുക്കല്‍, ഇടമുളയ്ക്കല്‍ എന്നിവിടങ്ങളില്‍ 20 വീതവും കടയ്ക്കല്‍-18, നിലമേല്‍, തെക്കുംഭാഗം, തഴവ, തലവൂര്‍, പോരുവഴി, വെളിനല്ലൂര്‍ ഭാഗങ്ങളില്‍ 17 വീതവും ചടയമംഗലം, തേവലക്കര എന്നിവിടങ്ങളില്‍ 16 വീതവും ചവറ, ചിതറ, പെരിനാട് പ്രദേശങ്ങളില്‍ 15 വീതവും ശൂരനാട് സൗത്ത്, മൈലം ഭാഗങ്ങളില്‍ 14 വീതവും നെടുമ്പന, വെസ്റ്റ് കല്ലട, വിളക്കുടി എന്നിവിടങ്ങളില്‍ 13 വീതവും അലയമണ്‍, പനയം, പിറവന്തൂര്‍ പ്രദേശങ്ങളില്‍ 12 വീതവും ആദിച്ചനല്ലൂര്‍, നെടുവത്തൂര്‍ ഭാഗങ്ങളില്‍ 11 വീതവും എഴുകോണ്‍, കരവാളൂര്‍, പൂതക്കുളം എന്നിവിടങ്ങളില്‍ 10 വീതവും കുണ്ടറ, തെ•ല പ്രദേശങ്ങളില്‍ ഒന്‍പതു വീതവും ശൂരനാട് നോര്‍ത്ത്, പവിത്രേശ്വരം, ഓച്ചിറ ഭാഗങ്ങളില്‍ എട്ടു വീതവും പേരയം, തൊടിയൂര്‍, കുലശേഖരപുരം, കുന്നത്തൂര്‍ എന്നിവിടങ്ങളില്‍ ഏഴു വീതവും മേലില, കുളക്കട പ്രദേശങ്ങളില്‍ അഞ്ചു വീതവും വെട്ടിക്കവല, മണ്‍ട്രോതുരുത്ത്, കുമ്മിള്‍, ഈസ്റ്റ് കല്ലട, ആര്യങ്കാവ് ഭാഗങ്ങളില്‍ നാലു വീതവും ഉമ്മന്നൂര്‍-മൂന്ന് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതര്‍ ഉള്ളത്.
(പി.ആര്‍.കെ നമ്പര്‍.1998/2021)
- Log in to post comments