Post Category
‘ഗോത്രാരോഗ്യവാരം' ഇന്ന്(ഓഗസ്റ്റ് 9)തുടങ്ങും
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനാചരണം ഇന്ന് (ഓഗസ്റ്റ് 9)മുതല്‍ ഒരാഴ്ചക്കാലം 'ഗോത്രാരോഗ്യവാര'മായി പട്ടികവര്‍ഗ മേഖലകളില്‍ നടത്തും. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ആദിവാസി ഊരുകളിലെ ആരോഗ്യ സംരക്ഷണം, ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍, കോവിഡ് ബോധവല്‍ക്കരണം, വിദ്യാഭ്യാസ പ്രചരണം, അവകാശ സംരക്ഷണം എന്നിവ സംബന്ധിച്ച പരിപാടികള്‍ സംഘടിപ്പിക്കും. ജില്ലയിലെ എം.എല്‍.എമാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍, ഊരു മൂപ്പ•ാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
(പി.ആര്.കെ നമ്പര്‍.2002/2021)
date
- Log in to post comments