Skip to main content

അധ്യാപക ഒഴിവ്

വിനോദസഞ്ചാര വകുപ്പിന്റെ കടപ്പാക്കടയിലെ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തും. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിങ് ടെക്‌നോളജിയോ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡോ അംഗീകരിച്ച 50 ശതമാനം മാര്‍ക്കോടെ ഉള്ള ഡിഗ്രി, മൂന്നു വര്‍ഷത്തെ ഡിപ്ലോമ, എ.ഐ.സി.ടി.ഇ അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും ലഭിച്ച 60 ശതമാനം മാര്‍ക്കോടെ ഉള്ള ഹോട്ടല്‍ മാനേജ്‌മെന്റ് ബിരുദവും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും ആണ് യോഗ്യത. വിശദമായ ബയോഡേറ്റ  fcikollam8@gmail.com  ഇ-മെയിലില്‍ ഓഗസ്റ്റ് 13 വൈകുന്നേരം നാലിനകം സമര്‍പ്പിക്കണം. ഫോണ്‍-04742767635, 9188133492.
(പി.ആര്‍.കെ നമ്പര്‍.2014/2021)
 

date