Skip to main content

ബുധനാഴ്ച  60 വയസിനുമുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രം വാക്‌സിനേഷന്‍

ജില്ലയില്‍ ബുധനാഴ്ച  60 വയസിനുമുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമാണ് വാക്‌സിന്‍ നല്‍കുക.  രാവിലെ 10 മണി മുതല്‍ വാക്‌സിനേഷന്‍ തുടങ്ങും. എല്ലാ ആരോഗ്യ  കേന്ദ്രങ്ങളിലും വാക്‌സിനേഷന്‍ ഉണ്ടായിരിക്കും. 60 വയസിനു മുകളില്‍ പ്രായമുള്ള ഒരു ഡോസ് എങ്കിലും എടുക്കാന്‍ ബാക്കിയുള്ളവര്‍ അതാത് വാര്‍ഡുകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ , ആശ പ്രവര്‍ത്തകര്‍ , വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ വഴി വാക്സിന്‍ ലഭ്യത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തേണ്ടതുള്ളൂ .വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കുന്നു എന്ന് ഉറപ്പ് വരുത്തേണ്ടതാണ്

വാക്സിനേഷനുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ഫോണ്‍: 8281599680, 8589978405, 8589978401.
 

date