തണ്ണീര്‍ത്തട സംരക്ഷണം;യോഗം ചേര്‍ന്നു
തണ്ണീര്‍ത്തട സംരക്ഷണവും പരിപാലനവും ചട്ടങ്ങള്‍ പ്രകാരം വിജ്ഞാപനം നടത്തുന്നതിനായി ഓണ്‍ലൈനായി യോഗം ചേര്‍ന്നു. ജില്ലയിലെ 11 തണ്ണീര്‍തടങ്ങളാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഇവയുടെ സംരക്ഷണത്തിനായി തണ്ണീര്‍ത്തടം ഉള്‍പ്പെടുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ യോഗം എ. ഡി. എം എന്‍. സാജിതാ ബീഗത്തിന്റെ അധ്യക്ഷതയിലാണ് ചേര്‍ന്നത്.
വിജ്ഞാപനം ചെയ്തിട്ടുള്ളവയുടെ സംരക്ഷണവും പരിപാലനവും സംബന്ധിച്ച് സംസ്ഥാന തണ്ണീര്‍തട അതോറിറ്റി പ്രോഗ്രാം മാനേജര്‍ ഡോ. ജോണ്‍ സി. മാത്യു വിശദീകരിച്ചു. സംരക്ഷണപരിധിയിലേക്ക് ചിറകള്‍ കൂടി ഉള്‍പ്പെടുത്തുന്നതിന്റെ സാധ്യതകള്‍ വിലയിരുത്തു. തണ്ണീര്‍തടത്തിനോട് ചേര്‍ന്ന കരഭൂമിയുടെ സര്‍വേയ്ക്കായി എല്‍. ആര്‍. ഡെപ്യൂട്ടി കലക്ടറെ ചുമതലപ്പെടുത്തി. തഹസീല്‍ദാര്‍മാരുടെ യോഗവും വിളിച്ചിട്ടുണ്ട്. ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍, സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.2046/2021)
- Log in to post comments