Skip to main content

കോഴിമാലിന്യ സംസ്‌കരണം;  ഏജന്‍സികളെ ചുമതലപ്പെടുത്തും

ജില്ലയില്‍ ശാസ്ത്രീയമായി കോഴിമാലിന്യം സംസ്‌കരിക്കുന്നതിന് ഓഗസ്റ്റ് 18 ന് മുമ്പായി  ഏജന്‍സികളെ തെരഞ്ഞെടുത്ത് തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൈമാറും. ജില്ലാ വികസന കമ്മീഷണര്‍ ആസിഫ് കെ. യൂസഫിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സെപ്റ്റംബര്‍ 15 നു മുമ്പായി തദ്ദേശസ്ഥാപനങ്ങള്‍ ഏജന്‍സികളെ നിശ്ചയിച്ച്  ചുമതലപ്പെടുത്തണമെന്നാണ് നിര്‍ദ്ദേശം.
കോഴിമാലിന്യം പൊതുനിരത്തുകളിലും ജലാശയങ്ങളിലും വലിച്ചെറിയുന്നത് ഒഴിവാക്കുക, കടകള്‍ക്ക് ലൈസന്‍സ് നല്‍കുക, അടച്ചുറപ്പുള്ളതും ജി.പി.എസ് ഘടിപ്പിച്ചതുമായ വാഹനത്തില്‍ മാത്രം മാലിന്യം കൊണ്ടുപോകുക, ശാസ്ത്രീയ മാലിന്യ സംസ്‌കരണം ഉറപ്പുവരുത്തുക തുടങ്ങിയതിനുള്ള പ്രായോഗിക നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്തു. ഹരിതകേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ എസ്. ഐസക്, പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ ബി. അജയകുമാര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.2047/2021)
 

date