Skip to main content

അനധികൃത മത്സ്യബന്ധനം ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടി

അഷ്ടമുടി കായലിലെ മത്സ്യസമ്പത്തിന് ഭീഷണിയായ ഏറ്റംകെട്ട് അടക്കമുള്ള അനധികൃത മത്സ്യബന്ധനം നടത്തുന്നവര്‍ക്കെതിരെ കേരള അക്വാകള്‍ച്ചര്‍ ആക്ട് പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. അഷ്ടമുടിക്കായലിലെ ദളവാപുരം, നീണ്ടകര, കല്ലുംപുറം, ശക്തികുളങ്ങര, മുക്കാട് ഭാഗങ്ങളിലെ കുറ്റിവലപ്പാടുകളില്‍ ഏറ്റംകെട്ട് വ്യാപകമായി നടത്തുന്നതായി പരാതിയുണ്ട്. ശ്രദ്ധയില്‍പെട്ടാല്‍ ഫിഷറീസ് വകുപ്പിന്റെ 04742792850 നമ്പരില്‍ വിവരം അറിയിക്കണം.
(പി.ആര്‍.കെ നമ്പര്‍.2048/2021)
 

date