കോവിഡ് പ്രതിരോധം; മുതിര്‍ന്ന പൗര•ാര്‍ക്ക് വാക്സിനേഷന് ഉറപ്പുവരുത്തി തദ്ദേശസ്ഥാപനങ്ങള്‍
മുതിര്‍ന്ന പൗര•ാര്‍ക്കുള്ള വാക്സിനേഷന് ഉറപ്പുവരുത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ പുരോഗമിക്കുന്നു. വരും ദിവസങ്ങളില്‍ പരമാവധി പേര്‍ക്ക് വാക്സിനേഷന് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. വെളിയം ഗ്രാമപഞ്ചായത്തില്‍ അറുപത് വയസിന് മുകളിലുള്ളവര്‍ക്കായി മെഗാ വാക്സിനേഷന് ക്യാമ്പ് നടത്തിവരുന്നു. വാപ്പാല കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വിവിധ സെന്ററുകളിലായി ഇന്നലെ (ഓഗസ്റ്റ് 12)500 പേര്‍ക്ക് വാക്സിന് നല്കി. ഓഗസ്റ്റ് 15നകം പഞ്ചായത്ത് പരിധിയിലുള്ള അറുപത് വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന് 100 ശതമാനവും പൂര്‍ത്തിയാക്കുമെന്ന് പ്രസിഡന്റ് ആര്. ബിനോജ് പറഞ്ഞു. വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ആന്റിജന്‍, ആര്.ടി.പി.സി.ആര് ടെസ്റ്റുകളും വര്‍ധിപ്പിച്ചു. കോളനികളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കി. പോലീസ്, ആരോഗ്യവകുപ്പ്, പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രത്യേക അവലോകന യോഗങ്ങളും ചേരുന്നുണ്ട്.
ചിറക്കരയില്‍ 60 വയസ്സിന് മുകളിലുള്ളവരുടെ വാക്സിനേഷന് പുരോഗമിക്കുന്നു. ഇന്നലെ(ഓഗസ്റ്റ് 12) 316 പേര്‍ക്ക് ആദ്യ ഡോസ് നല്കി. ഇതുവരെ 9531 പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. രണ്ട് ഡോസുകള്‍ ഉള്‍പ്പെടെ 9253 പേര്‍ക്ക് വാക്സിനേഷന് നല്കി. ചിറക്കര ഗവണ്മെന്റ് ഹൈസ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ഡി.സി.സിയില്‍ ഏഴുപേര്‍ ചികിത്സയിലുണ്ട്. രണ്ട് കണ്ടയി•െന്റ്സോണുകള് ഉള്ള പഞ്ചായത്തില്‍ ഡബ്ലിയു.ഐ.പി.ആര് 2.54 ശതമാനമാണ്. പഞ്ചായത്ത് പ്രസിഡന്റ്, സ്ഥിരം സമിതി അധ്യക്ഷന്മാര്, സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെട്ട കോര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 16 വാര്‍ഡുകളിലേയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു. രോഗികള്‍ കൂടുതലുള്ള ഉളിയനാട് വാര്‍ഡില്‍ പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്. മുഴുവന്‍ സമയ ആംബുലന്‍സ് സേവനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാര് റൂം ബുള്ളറ്റിന് ദിവസേന പ്രസിദ്ധീകരിക്കുന്നതായി പ്രസിഡന്റ് സി.സുശീല ദേവി അറിയിച്ചു.
തൃക്കരുവയില്‍ കിടപ്പ് രോഗികള്‍ക്കുള്ള വാക്സിനേഷന് പൂര്‍ത്തിയായതായി പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രന് പറഞ്ഞു. 60 വയസ്സ് കഴിഞ്ഞവര്‍ക്കുള്ള വാക്സിനേഷന് നല്കിവരുന്നു. ആര്.ടി.പി.സിആര്‍, ആന്റിജന്‍ പരിശോധനകള്‍ നടത്തുന്നുണ്ട്. ഗ്രാമപഞ്ചായത്തിലെ ഡി.സി.സി.യില്‍ ഏഴു രോഗികളാണുള്ളത്. തൊടിയൂരില്‍ 352 പേര് ഇന്നലെ (ഓഗസ്റ്റ് 12) വാക്സിന് സ്വീകരിച്ചു. ഗൃഹ പരിചരണ കേന്ദ്രങ്ങളിലും വീടുകളിലും ആശുപത്രികളിലും ആയി നിലവില്‍ 142 കോവിഡ് രോഗികള്‍ ചികിത്സയിലുണ്ട്.
തലവൂരില്‍ വ്യാപാരികള്‍ക്കായി പ്രത്യേകം ആന്റിജന്‍ പരിശോധന നടന്നുവരുന്നതായി മെഡിക്കല്‍ ഓഫീസര്‍ ഡോ.അജയ് പറഞ്ഞു. ഇതുവരെ 19,865 പേര്‍ക്ക് വാക്സിന് നല്കി. ഞായര്‍ ഒഴികെ എല്ലാ ദിവസങ്ങളിലും ആന്റിജന്‍ പരിശോധന നടത്തുന്നുണ്ട്. 227 രോഗികളാണ് പഞ്ചായത്തിലുള്ളത്. 196 പേര് വീടുകളില്‍ നിരീക്ഷണത്തില്‍ ഉണ്ട്. ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്തില്‍ ആയുര്‍വേദ, ഹോമിയോ പ്രതിരോധ മരുന്നുകളുടെ രണ്ടാംഘട്ട വിതരണം നടന്നുവരികയാണെന്ന് പ്രസിഡന്റ് സുജ സുരേന്ദ്രന് പറഞ്ഞു. ആയൂര്‍ ജവഹര്‍ എച്ച്.എസ്.എസില്‍ പ്രവര്‍ത്തിക്കുന്ന ഡി.സി.സി.യില്‍ 22 രോഗികളുണ്ട്. മുഴുവന്‍ വാര്‍ഡുകളിലും ആന്റിജന്‍, ആര്.ടി.പി.സി.ആര് പരിശോധനകള്‍ നടത്തിവരുന്നു. വാര്‍ഡുതല ആര്. ആര്. ടികളുടെ പ്രവര്‍ത്തനവും വ്യാപിപ്പിച്ചിട്ടുണ്ട്.
(പി.ആര്.കെ നമ്പര്‍.2059/2021)
- Log in to post comments