Post Category
വാക്സിനേഷന് 60 വയസിനുമുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രം
ജില്ലയില്‍ വെള്ളി, ശനി (ആഗസ്ത് 13,14) ദിവസങ്ങളില്‍ 60 വയസിനുമുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമാണ് വാക്സിന് നല്‍കുക. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും വാക്സിനേഷന് ഉണ്ടായിരിക്കും. 60 വയസിനു മുകളിലുള്ള വാക്സിനെടുക്കാത്തവര്‍ അതത് വാര്‍ഡുകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവരുമായി ബന്ധപ്പെടണം. വാക്സിന് ലഭ്യത ഉറപ്പ് വരുത്തിയ ശേഷം മാത്രം വാക്സിനേഷന് കേന്ദ്രങ്ങളില്‍ എത്തുക. വാക്സിനേഷന് കേന്ദ്രങ്ങളില്‍ കൊവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കണം.
ഫോണ്‍: 8281599680, 8589978405, 8589978401 04972700194 , 04972713437
date
- Log in to post comments