Post Category
നവീകരിച്ച ഹോമിയോ ഡിസ്പെന്‍സറിയുടെ ഉദ്ഘാടനം ഇന്ന് (ഒമ്പത്)
കോഴഞ്ചേരി ഗ്രാമപഞ്ചായത്തിന്‍റെ നവീകരിച്ച ഹോമിയോ ഡിസ്പെന്‍സറി ഇന്ന് വൈകിട്ട് മൂന്നിന് ദേവസ്വം, ടൂറിസം, സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വീണാജോര്‍ജ് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാദേവി മുഖ്യപ്രഭാഷണം നടത്തും. വൈസ്പ്രസിഡന്‍റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.ബി.സത്യന്‍, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മിനി ശ്യാം മോഹന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജെറി മാത്യു സാം, ബിജിലി പി.ഈശോ, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്‍റ് എം.എസ് പ്രകാശ് കുമാര്‍, വിവിധ തദ്ദേശഭരണ ഭാരവാഹികള്‍, രാഷ്ട്രീയ, സാംസ്കാരിക നായകډാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
(പിഎന്‍പി 1470/18)
date
- Log in to post comments