Post Category
വാക്-ഇന്‍-ഇന്റര്‍വ്യൂ
കൊച്ചി: ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഫീല്‍ഡ് ക്ലിനിക്കുകളില്‍ സേവനമനുഷ്ഠിക്കുന്നതിനായി താത്കാലിക അടിസ്ഥാനത്തില്‍ സൈക്യാട്രിസ്റ്റ്/മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. യോഗ്യത എം.സി.ഐ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് എംബിബിഎസ് ബിരുദം.
എം.സി.ഐ അംഗീകൃത സ്ഥാപനങ്ങളില്‍ എം.ഡി/ഡിഎന്‍ബി/ഡിപിഎം ബിരുദമുളളവര്‍ക്കും, കമ്മ്യൂണിറ്റി സൈക്യാട്രിയില്‍ താത്പര്യവും പ്രവൃത്തിപരിചയമുളളവര്‍ക്കും മുന്‍ഗണന.
കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കായിരിക്കും നിയമനം. താത്പര്യമുളളവര്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ (അസല്‍ ആന്റ് പകര്‍പ്പ്) അപേക്ഷ സഹിതം ആഗസ്റ്റ് 16-ന് രാവിലെ 10-ന് ആങ്കറേജ്, നമ്പര്‍-9, പളളിയില്‍ ലെയിന്‍, കൊച്ചി-682016 വിലാസത്തിലുളള ദേശീയ ആരോഗ്യദൗത്യം ഓഫീസില്‍ നടക്കുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ ഹാജരാകണം
date
- Log in to post comments