Post Category
വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: ഐ.എച്ച്.ആര്.ഡി.യുടെ കീഴില്‍ കാര്‍ത്തികപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ കേരള സര്‍വകലാശാലയുടെ ബിരുദ കോഴ്സുകളായ ബി.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ്, ബി.ബി.എ., ബി.സി.എ., ബി.കോം വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി.കോം ഫിനാന്‍സ് എന്നിവയിലേക്ക് 2021-22 വര്‍ഷത്തേക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം സീറ്റുകളിലേക്ക് സര്‍വ്വകലാശാലയും 50 ശതമാനം സീറ്റുകളിലേക്ക് കോളജ് നേരിട്ടുമാണ് പ്രവേശനം നടത്തുന്നത്. വിശദവിവരത്തിന് ഫോണ്‍: 8547005018, 94495069307, 0479-2485370. വെബ്സൈറ്റ്: https://admissions.keralauniversity.ac.in, http://ihrd.kerala.gov.in.cascap, http://caskarthikapally.ihrd.ac.in, www.ihrdadmissions.org.
date
- Log in to post comments