Post Category
ആശ്വാസകിരണം: കുടിശ്ശിക വിതരണം ചെയ്തു
ആശ്വാസ കിരണം പദ്ധതിയുടെ കുടിശ്ശിക വിതരണം ചെയ്തു. 95152 ഗുണഭോക്താക്കൾക്കായാണ് 19.35 കോടി രൂപ വിതരണം ചെയ്തത്. നാല് മാസത്തെ കുടിശ്ശികയാണ് ഓണത്തിന് മുൻപ് വിതരണം ചെയ്യുന്നത്. അടിയന്തിരമായി കുടിശ്ശിക വിതരണം ചെയ്യുന്നതിന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു, സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് തുക വിതരണം ചെയ്തത്.
പി.എൻ.എക്സ്. 2854/2021
date
- Log in to post comments