Post Category
സംരംഭക സഹായ പദ്ധതിക്ക് അപേക്ഷിക്കാം
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വ്യവസായ മേഖലയിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് സംരംഭകര്‍ക്ക് വിവിധ സഹായ പദ്ധതികള്‍ ഉല്‍പ്പാദന സംരംഭങ്ങള്‍ക്ക് സ്ഥിര മൂലധന നിക്ഷേപത്തിന്റെ 15 മുതല്‍ 30 ശതമാനം വരെ സബ്‌സിഡി ലഭിക്കും. കോവിഡ് പാക്കേജ് പ്രകാരം പ്രത്യേക വിഭാഗത്തില്‍ ഉള്‍പ്പെട്ട യുവാക്കള്‍, വനിതകള്‍, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍, വിദേശമലയാളികള്‍ എന്നിവര്‍ക്ക് 10 ശതമാനം അധിക സഹായവും നല്‍കും. വിശദവിവരങ്ങള്‍ ജില്ലാ വ്യവസായ കേന്ദ്രത്തിലും അതത് താലൂക്ക് വ്യവസായ കേന്ദ്രങ്ങളിലും ലഭിക്കും. ഫോണ്‍-04742748395(ജില്ലാ വ്യവസായ കേന്ദ്രം), 9447371153(കൊല്ലം), 8281959963(കൊട്ടാരക്കര), 984631277(പത്തനാപുരം), 9447151094(കരുനാഗപ്പള്ളി).
(പി.ആര്‍.കെ നമ്പര്‍.2137/2021)
date
- Log in to post comments