Skip to main content

സ്‌ക്വാഡ് പരിശോധന: 40 സ്ഥാപനങ്ങള്‍ക്ക് പിഴ

കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 40 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി.
കൊല്ലം കോര്‍പ്പറേഷന്‍, പരവൂര്‍ മുനിസിപ്പാലിറ്റി, ആദിച്ചനല്ലൂര്‍, കൊറ്റങ്കര, തൃക്കരുവ, നെടുമ്പന, കുണ്ടറ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഏഴു കേസുകളില്‍ പിഴയീടാക്കി. 335 എണ്ണത്തിന് താക്കീത് നല്‍കി.
കരുനാഗപ്പള്ളി, ആലപ്പാട്, ചവറ, ക്ലാപ്പന, കെ.എസ്.പുരം, നീണ്ടകര, ഓച്ചിറ, പ•ന, തഴവ, തൊടിയൂര്‍, തെക്കുംഭാഗം, തേവലക്കര എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 10 കേസുകളില്‍ പിഴയീടാക്കി. 178 സ്ഥാപനങ്ങള്‍ക്ക് താക്കീതു നല്‍കി.
കരവാളൂര്‍, അറയ്ക്കല്‍, ഇടമുളയ്ക്കല്‍, അലയമണ്‍, ചണ്ണപ്പേട്ട ഭാഗങ്ങളില്‍  ഡെപ്യൂട്ടി തഹസീല്‍ദാര്‍ എ.എം.അഷ്‌റഫിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. 12 കേസുകള്‍ക്ക് താക്കീത് നല്‍കി.
കുന്നത്തൂര്‍, ശാസ്താംകോട്ട, വെസ്റ്റ് കല്ലട, ശൂരനാട് സൗത്ത്, ശൂരനാട് നോര്‍ത്ത്, പോരുവഴി, മൈനാഗപ്പള്ളി മേഖലകളില്‍ നടത്തിയ പരിശോധനയില്‍ മൂന്നു കേസുകള്‍ക്ക് പിഴയീടാക്കി. 134 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
വെട്ടിക്കവല, ചടയമംഗലം, ചിതറ, ഇളമാട്, കരീപ്ര, എഴുകോണ്‍, ഇട്ടിവ, കടയ്ക്കല്‍, കൊട്ടാരക്കര, കുളക്കട, നിലമേല്‍, പവിത്രേശ്വരം, പൂയപ്പള്ളി, ഉമ്മന്നൂര്‍, വെളിയം എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 20 കേസുകള്‍ക്ക് പിഴയീടാക്കി. 320 എണ്ണത്തിന് താക്കീത് നല്‍കി.
പത്തനാപുരം, പുന്നല പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ 14 കേസുകള്‍ക്ക് താക്കീത് നല്‍കി.
(പി.ആര്‍.കെ നമ്പര്‍.2146/2021)
 

date