കോവിഡ് പ്രതിരോധം; വ്യാപാരികളുടെ പ്രാതിനിധ്യം ഉറപ്പിച്ച് തദ്ദേശസ്ഥാപനങ്ങള്‍
ഓണക്കാലത്ത് വ്യാപാരി വ്യവസായികളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആണ് തദ്ദേശസ്ഥാപനങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. പോലീസ്, വ്യാപാരികള്‍ എന്നിവരുടെ സംയുക്ത യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുകയും പ്രതിരോധമാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുകയും ചെയ്തു. വ്യാപാരസ്ഥാപനങ്ങളില്‍ പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പൂതക്കുളത്ത് ഓഗസ്റ്റ് 14ന് ചേര്‍ന്ന യോഗത്തില്‍ വ്യാപാരസ്ഥാപനങ്ങളില്‍ ഒരു സമയം അഞ്ചില്‍ കൂടുതല്‍ പേരെ പ്രവേശിപ്പിക്കരുതെന്ന് തീരുമാനിച്ചു. അനൗണ്‍സ്‌മെന്റ്കള്‍ നടത്തുകയും ബോധവല്‍ക്കരണ നോട്ടീസുകള്‍ വിതരണം ചെയ്യുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വാര്‍ഡുതല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ രോഗികളെ ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റാനും നിര്‍ദ്ദേശം നല്‍കി. 6290 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനുകളും ലഭ്യമാക്കി. 12524 പേര്‍ക്ക് ആദ്യ ഡോസ് നല്‍കി. 14353 ആന്റിജന്‍ പരിശോധനകളും 2635 ആര്‍.ടി.പി.സി.ആര്‍ പരിശോധനകളും നടത്തി. 18 വാര്‍ഡുകളിലായി 91 പോസിറ്റീവ് കേസുകളാണ് നിലവിലുള്ളത്. 42 പേര്‍ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലും 11 പേര്‍ ആശുപത്രികളിലും 38 പേര്‍ വീടുകളിലും ചികിത്സയിലുണ്ട്.
ഓച്ചിറ ഗ്രാമപഞ്ചായത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധനകള്‍ വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു. വീടുകളിലും ആശുപത്രികളിലും ഗൃഹ പരിചരണ കേന്ദ്രങ്ങളിലും ആയി നിലവില്‍ 108 രോഗികള്‍ ചികിത്സയിലുണ്ട്. ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തില്‍ ഓണത്തിനോടനുബന്ധിച്ച് അനൗണ്‍സ്‌മെന്റ്കള്‍ കാര്യക്ഷമമാക്കി. ഹോമിയോ, ആയുര്‍വേദ പ്രതിരോധ മരുന്നുകള്‍ വാര്‍ഡുതലത്തില്‍ വിതരണം ചെയ്തു. കോവിഡ് അവലോകന യോഗങ്ങള്‍ ചേരുന്നുണ്ട്. ഓണത്തിന് ശേഷം കോവിഡ് പരിശോധനയ്ക്കായി ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് ശ്രീജ പറഞ്ഞു.
ആദിച്ചനല്ലൂരില്‍ 14404 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. 13967 പേരില്‍ ഇതുവരെ പരിശോധന നടത്തി. വ്യാപാരികള്‍ക്കായി പ്രത്യേക പരിശോധന ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹെല്‍പ്പ് ഡെസ്‌ക്, വാര്‍ റൂം, കണ്‍ട്രോള്‍ റൂം എന്നിവ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.
(പി.ആര്‍.കെ നമ്പര്‍.2147/2021)
- Log in to post comments