Post Category
കരാര്‍ നിയമനം
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ വികസന സമിതിയുടെ കീഴില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലേക്ക് സ്റ്റാഫ് നഴ്സ്, യോഗ്യത ബി.എസ്.സി/ജിഎന്‍എം (മിനിമം മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം)തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലികമായി നിയമനം നടത്തുന്നു. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ഒരു സെറ്റ് പകര്‍പ്പും സഹിതം ഓഗസ്റ്റ് 27-ന് എറണാകുളം ജനറല്‍ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ ഹാജരാകണം.
date
- Log in to post comments