Skip to main content

വാക്‌സിനേഷനിൽ 100 ഇൽ 100 ന്റെ നേട്ടവുമായി മാറാടി പഞ്ചായത്ത്‌

18 വയസിനു മുകളിലുള്ള എല്ലാവർക്കും വാക്‌സിനേഷൻ പൂർത്തിയാക്കിയ ജില്ലയിലെ ആദ്യ പഞ്ചായത്ത്‌ ആയി മാറാടി

 

എറണാകുളം : 18 വയസിനു മുകളിൽ പ്രായമായ അർഹരായ എല്ലാ ആളുകളിലേക്കും ആദ്യ ഡോസ് വാക്‌സിനേഷൻ എത്തിച്ചു നൽകി മാറാടി പഞ്ചായത്ത്‌. ജില്ലയിൽ  ആദ്യമായാണ് ഒരു തദ്ദേശ സ്വയം ഭരണ സ്ഥാപനം ഈ നേട്ടം കരസ്ഥമാക്കുന്നത്. ആരോഗ്യ പ്രവർത്തകർക്കൊപ്പം പഞ്ചായത്ത്‌ അധികൃതരും പൊതു പ്രവർത്തകരും കൈ കോർത്തതോടെ കോവിഡ് പ്രതിരോധത്തിന്റെ പുതിയ മാതൃക സ്വീകരിക്കാൻ മാറാടി പഞ്ചായത്തിന്നു സാധിച്ചു.

 

വാക്‌സിനേഷനു മാത്രമായി പ്രത്യേക ഔട്ട്‌ റീച് കേന്ദ്രവും കോവിൻ രെജിസ്ട്രേഷൻ നടത്താൻ ബുദ്ധിമുട്ട് നേരിട്ടവർക്കായി പ്രാഥമിക ആരോഗ്യ കേന്ദ്രത്തോട് ചേർന്നു രെജിസ്ട്രേഷൻ സൗകര്യവും പഞ്ചായത്ത്‌ ഒരുക്കിയിരുന്നു. പാലിയേറ്റിവ് രോഗികൾക്കും, അതിഥി തൊഴിലാളികൾക്കും പിന്നോക്ക അവസ്ഥകളിൽ ഉള്ളവർക്കും പ്രത്യേക വാക്‌സിനേഷൻ ക്യാമ്പുകളും നടത്തി.

 

ആശ പ്രവർത്തകരുടെ നേതൃത്വത്തിൽ വാർഡ് അടിസ്ഥാനത്തിൽ അർഹരായ ആളുകളെ കണ്ടെത്തി  വാക്‌സിനേഷൻ ലഭ്യമാക്കി. ഗർഭിണികൾ, കിടപ്പ് രോഗികൾ, ഗുരുതര രോഗങ്ങൾ ബാധിച്ചവർ എന്നിവർക്കായി പ്രത്യേക ക്യാമ്പയിനുകൾ നടപ്പാക്കി.

 

ലഭ്യമായ സൗകര്യങ്ങളും കൃത്യമായ പ്രവർത്തനങ്ങളും വഴിയാണ് മാറാടി പഞ്ചായത്ത്‌ വാക്‌സിനേഷൻ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്.

Reply all

Reply to author

Forward

date