Skip to main content

കോവിഡ് 1311, രോഗമുക്തി 293

ജില്ലയില്‍ ഇന്നലെ (ഓഗസ്റ്റ് 18) 1311 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 293 പേര്‍ രോഗമുക്തി നേടി. ഇതര സംസ്ഥാനത്ത്  നിന്നെത്തിയ മൂന്നു പേര്‍ക്കും  സമ്പര്‍ക്കം വഴി 1303 പേര്‍ക്കും അഞ്ചു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പറേഷനില്‍ 178 പേര്‍ക്കാണ് രോഗബാധ.
മുനിസിപ്പാലിറ്റികളില്‍ പരവൂര്‍-32, പുനലൂര്‍-29, കരുനാഗപ്പള്ളി-22, കൊട്ടാരക്കര-ഏഴ് എന്നിങ്ങനെയാണ്  രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ അലയമണ്‍-42, പത്തനാപുരം-38, പോരുവഴി-33, ഇട്ടിവ-32, തെ•ല-28 നെടുവത്തൂര്‍, ഇളമ്പള്ളൂര്‍ എന്നിവിടങ്ങളില്‍ 26 വീതവും കുണ്ടറ -25, മയ്യനാട്, പവിത്രേശ്വരം, കരീപ്ര ഭാഗങ്ങളില്‍ 24 വീതവും നിലമേല്‍, തൃക്കോവില്‍വട്ടം, ഇടമുളയ്ക്കല്‍ എന്നിവിടങ്ങളില്‍ 23 വീതവും  ചടയമംഗലം- 22, കുമ്മിള്‍-21, ചവറ, കൊറ്റങ്കര മേഖലകളില്‍ 20 വീതവും പ•ന, ചാത്തന്നൂര്‍ എന്നിവിടങ്ങളില്‍ 19 വീതവും മൈലം-18, അഞ്ചല്‍, മൈനാഗപ്പള്ളി, തേവലക്കര, കുലശേഖരപുരം, ഏരൂര്‍, ഇളമാട് ഭാഗങ്ങളില്‍ 17 വീതവും ശാസ്താംകോട്ട, വെളിനല്ലൂര്‍, പിറവന്തൂര്‍ തൊടിയൂര്‍, കല്ലുവാതുക്കല്‍ പ്രദേശങ്ങളില്‍ 16 വീതവും ശൂരനാട് സൗത്ത്, വിളക്കുടി എന്നിവിടങ്ങളില്‍ 15 വീതവും പെരിനാട്, കുന്നത്തൂര്‍, ആര്യങ്കാവ് പ്രദേശങ്ങളില്‍ 14 വീതവും പൂയപ്പള്ളി, നെടുമ്പന, ഓച്ചിറ, ആദിച്ചനല്ലൂര്‍ ഭാഗങ്ങളില്‍ 13 വീതവും കടയ്ക്കല്‍-12, കരവാളൂര്‍-11 , മേലില, ചിതറ മേഖലകളില്‍ 10 വീതവും നീണ്ടകര, തലവൂര്‍ പ്രദേശങ്ങളില്‍ ഒന്‍പതു വീതവും വെസ്റ്റ് കല്ലട, വെട്ടിക്കവല, പേരയം, പൂതക്കുളം, ചിറക്കര, ഈസ്റ്റ് കല്ലട എന്നിവിടങ്ങളില്‍ എട്ടു വീതവും വെളിയം, ഉമ്മന്നൂര്‍ എന്നിവിടങ്ങളില്‍ ഏഴു വീതവും എഴുകോണ്‍- ആറ്, പട്ടാഴി-അഞ്ച്, ക്ലാപ്പന, ആലപ്പാട് ഭാഗങ്ങളില്‍ നാലു വീതവും ശൂരനാട് നോര്‍ത്ത്, പട്ടാഴി വടക്കേക്കര, തെക്കുംഭാഗം, തൃക്കരുവ പ്രദേശങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതരുടെ എണ്ണം. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതര്‍ ഉള്ളത്.
(പി.ആര്‍.കെ നമ്പര്‍.2153/2021)

date