Skip to main content

സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പരിശോധനയിൽ 112  പേർക്കെതിരെ നടപടി

 

എറണാകുളം: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ  സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പരിശോധനയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച  112 പേർക്കെതിരെ നടപടി സ്വീകരിച്ചു.     സാമൂഹിക അകലം പാലിക്കാത്തതും മാസ്ക് ധരിക്കാത്തതുമായ കുറ്റങ്ങൾക്കാണ് കൂടുതൽ പേർക്കെതിരെ നടപടി സ്വീകരിച്ചത്.

    മാസ്ക് ധരിക്കാത്തതിന് 86 പേർക്കെതിരെയും കടകളിലും വ്യാപാര സ്ഥാപനങ്ങളിലും സാമൂഹിക അകലം പാലിക്കാത്തതിന് 15 പേർക്കെതിരെയും വ്യാപാര സ്ഥാപനങ്ങളിൽ ജീവനക്കാർ മാസ്ക് ധരിക്കാത്തതും സാനിറ്റെസർ ഇല്ലാത്തതുമായ സംഭവത്തിൽ ഒരാൾക്കെതിരെയും നടപടി സ്വീകരിച്ചു.

date