Post Category
ഇമ്മെര്‍ഷന്‍ പരിശീലനം 27 ന്
ഭക്ഷ്യ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രീനര്‍ഷിപ്പ് ഡെവലപ്പ്മെന്റിന്റെ ആഭിമുഖ്യത്തില്‍ കൂണ് അധിഷ്ഠിത ഉത്പന്നങ്ങളുടെ പദ്ധതികള്‍ പരിചയപ്പെടുത്തുന്ന ഇമ്മെര്‍ഷന്‍ പരിശീലനം ഓഗസ്റ്റ് 27 ന് ഓണ്‍ലൈനായി സംഘടിപ്പിക്കും. അഗ്രോ ഇന്‍ക്യുബേഷന്‍ ഫോര്‍ സസ്റ്റൈനബിള്‍ എന്റര്‍പ്രണര്‍ഷിപ്പിന്റെ രണ്ടാംഘട്ടമായി ചെറുകിട സംരംഭകര്‍ക്ക് ആരംഭിക്കാന്‍ കഴിയുന്ന കൂണ് ഉത്പന്നങ്ങളുടെ പദ്ധതികള്‍ പരിചയപ്പെടുത്തുന്ന സെഷനാണ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ www.kied.info സന്ദര്‍ശിക്കുക. ഫോണ്‍: 7403180193, 9605542061.
date
- Log in to post comments