Post Category
സാൻഡ് ബാങ്ക് നവീകരണ പ്രവർത്തി ഉദ്ഘാടനം ഇന്ന്
സാന്റ്ബാങ്ക്സ് വിനോദ സഞ്ചാര കേന്ദ്രം വിപുലീകരിക്കുന്ന പ്രവർത്തനങ്ങളുടെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് - വിനോദ സഞ്ചാര വകുപ്പ് മന്ത്രി അഡ്വ.പി. എ മുഹമ്മദ് റിയാസ് ഇന്ന് രാവിലെ (ആഗസ്റ്റ് 25) 10.30 ന് നിർവഹിക്കും. മറ്റു വിനോദസഞ്ചാര കേന്ദ്രവുമായി ബന്ധിപ്പിക്കുന്നതിനും നിലവിലുള്ള സൗകര്യങ്ങൾ വിപുലപ്പെടുത്തി ലാൻഡ്സ്കേപ്പിങ്, ബോട്ട് ജെട്ടി നിർമാണം, ശുചിമുറി, ജലവിതരണം, ഓപ്പൺ ജിം നടപ്പാതകൾ, വെളിച്ചസംവിധാനം എന്നീ ഘടകങ്ങൾ അധികമായി ഉൾപ്പെടുത്തി 2.27 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
കെ.കെ രമ എം. എൽ. എ അധ്യക്ഷത വഹിക്കും. ചടങ്ങിൽ കെ.മുരളീധരൻ എം.പി. മുഖ്യാതിഥിയായിരിക്കും.
date
- Log in to post comments