പാലക്കാട് ജില്ലയില്‍ ഇന്ന് 2212 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 1773 പേർക്ക് രോഗമുക്തി
പാലക്കാട് ജില്ലയില്‍ ഇന്ന് (ആഗസ്ത് 24) 2212 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1321 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 870 പേർ, 14 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 7 പേർ എന്നിവർ ഉൾപ്പെടും.
1773 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 11296
പരിശോധന നടത്തിയതിലാണ് 2212 പേർക്ക് രോഗം സ്ഥിരീകരിച്ചത്.
19.58 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ 134 പേർ
തൃത്താല സ്വദേശികൾ 98 പേർ
കാഞ്ഞിരപ്പുഴ സ്വദേശികൾ 96 പേർ
ഷൊർണൂർ സ്വദേശികൾ 67 പേർ
പരുതൂർ സ്വദേശികൾ 66 പേർ
പറളി സ്വദേശികൾ 55 പേർ
തേങ്കുറിശ്ശി സ്വദേശികൾ 52 പേർ
കടമ്പഴിപ്പുറം സ്വദേശികൾ 47 പേർ
കൊടുവായൂർ സ്വദേശികൾ 42 പേർ
ആലത്തൂർ, കരിമ്പ, ഒറ്റപ്പാലം സ്വദേശികൾ 40 പേർ വീതം
ശ്രീകൃഷ്ണപുരം സ്വദേശികൾ 38 പേർ
പുതുശ്ശേരി സ്വദേശികൾ 37 പേർ
മുതുതല സ്വദേശികൾ 36 പേർ
നല്ലേപ്പിള്ളി സ്വദേശികൾ 35 പേർ
കാവശ്ശേരി, പുതുനഗരം സ്വദേശികൾ 33 പേർ വീതം
ചിറ്റൂർ-തത്തമംഗലം, സ്വദേശികൾ 32 പേർ
അലനല്ലൂർ, മണ്ണാർക്കാട്, കൊഴിഞ്ഞാമ്പാറ, ഓങ്ങല്ലൂർ സ്വദേശികൾ 31 പേർ വീതം
എരിമയൂർ സ്വദേശികൾ 30 പേർ
പട്ടിത്തറ, വാണിയംകുളം സ്വദേശികൾ 29 പേർ വീതം
കൊപ്പം, നെന്മാറ സ്വദേശികൾ 28 പേർ വീതം
കുമരംപുത്തൂർ സ്വദേശികൾ 25 പേർ
പിരായിരി സ്വദേശികൾ 24 പേർ
അമ്പലപ്പാറ സ്വദേശികൾ 23 പേർ
അകത്തേത്തറ, ചാലിശ്ശേരി, കരിമ്പുഴ, നാഗലശ്ശേരി സ്വദേശികൾ 22 പേർ വീതം
കണ്ണാടി, കോങ്ങാട്, മരുതറോഡ്, പുതൂർ, തിരുമിറ്റക്കോട് സ്വദേശികൾ 21 പേർ വീതം
കിഴക്കഞ്ചേരി, തച്ചമ്പാറ സ്വദേശികൾ 20 പേർ വീതം
ആനക്കര, കോട്ടോപ്പാടം, നെല്ലായ, പല്ലശ്ശന സ്വദേശികൾ 19 പേർ വീതം
കോട്ടായി, മാത്തൂർ, തെങ്കര സ്വദേശികൾ 18 പേർ വീതം
ചെർപ്പുളശ്ശേരി,
ലക്കിടി- പേരൂർ, പെരുമാട്ടി, പുതുപരിയാരം, വണ്ടാഴി സ്വദേശികൾ 17 പേർ വീതം
കാരാക്കുറിശ്ശി, പട്ടാമ്പി, പൊൽപ്പുള്ളി , വടക്കഞ്ചേരി സ്വദേശികൾ16 പേർ വീതം
വല്ലപ്പുഴ സ്വദേശികൾ 15 പേർ
അനങ്ങനടി, കൊടുമ്പ്, കൊല്ലങ്കോട്, കുലുക്കല്ലൂർ കുഴൽമന്ദം സ്വദേശികൾ 14 പേർ പേർ വീതം
കപ്പൂർ, മങ്കര, തച്ചനാട്ടുകര സ്വദേശികൾ 13 പേർ വീതം
അയിലൂർ, മലമ്പുഴ, തിരുവേഗപ്പുറ, വെള്ളിനേഴി സ്വദേശികൾ 12 പേർ വീതം
ചളവറ, കേരളശ്ശേരി, പൂകോട്ടുകാവ് സ്വദേശികൾ 11 പേർ വീതം
എലപ്പുള്ളി, മണ്ണൂർ, മുണ്ടൂർ തരൂർ, തൃക്കടീരി സ്വദേശികൾ 10 പേർ വീതം
കണ്ണമ്പ്ര, വടവന്നൂർ സ്വദേശികൾ 9 പേർ വീതം
പെരിങ്ങോട്ടുകുറിശ്ശി, പെരുവെമ്പ്, വിളയൂർ സ്വദേശികൾ 8 പേർ വീതം
അഗളി സ്വദേശികൾ 7 പേർ
എലവഞ്ചേരി, കുത്തനൂർ, പട്ടഞ്ചേരി, വടകരപതി സ്വദേശികൾ 5 പേർ വീതം
മേലാർകോട് സ്വദേശികൾ 4 പേർ
മുതലമട, പുതുക്കോട്, ഷോളയൂർ
സ്വദേശികൾ 3 പേർ വീതം
എരുത്തേമ്പതി, നെല്ലിയാമ്പതി സ്വദേശികൾ ഒരാൾ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 11110 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കോട്ടയം, കാസർഗോഡ്
ജില്ലകളിലും
4 പേർ വയനാട് ജില്ലയിലും 5 പേർ വീതം പത്തനംതിട്ട, ആലപ്പുഴ, കണ്ണൂർ ജില്ലകളിലും
8 പേർ തിരുവനന്തപുരം ജില്ലയിലും 9 പേർ കൊല്ലം ജില്ലയിലും 13 പേർ ഇടുക്കി ജില്ലയിലും 46 പേർ കോഴിക്കോട് ജില്ലയിലും 57 പേർ എറണാകുളം ജില്ലയിലും 80 പേർ തൃശ്ശൂർ ജില്ലയിലും 226 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.
- Log in to post comments