ജില്ലയിൽ നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന
ജില്ലയിൽ നാളെ (ഓഗസ്റ്റ് 26) ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് നാല് വരെയാണ് പരിശോധന നടക്കുന്നത്.
പരിശോധനാ കേന്ദ്രങ്ങൾ
1. ചളവറ - എ എൽ പി എസ് കൈലിയാട് (രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)
- ഹയർ സെക്കൻഡറി സ്കൂൾ ചളവറ(ഉച്ചക്ക് 2:00 മുതൽ വൈകിട്ട് 4:30 വരെ)
2. അലനല്ലൂർ - എ എം എൽ പി എസ് അലനല്ലൂർ
3. ശ്രീകൃഷ്ണപുരം - ശ്രീകൃഷ്ണപുരം കല്യാണമണ്ഡപം
4. കണ്ണമ്പ്ര - പ്രാഥമിക ആരോഗ്യ കേന്ദ്രം
5. കിഴക്കഞ്ചേരി - ബഡ്സ് സ്കൂൾ കുണ്ടുകാട്
6. പെരിങ്ങോട്ടുകുറിശ്ശി - കുടുംബാരോഗ്യ കേന്ദ്രം
7. ഒഴലപ്പതി - മേനോൻപാറ യു പി സ്കൂൾ
ജില്ലയില്‍ ഏപ്രില്‍ 01 മുതല്‍ ഓഗസ്റ്റ് 25 വരെ 1245919 പേരിൽ പരിശോധന നടത്തി
ജില്ലയിൽ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതൽ ഓഗസ്റ്റ് 25 വരെ 1245919 പേരില്‍ ആന്റിജന്‍, ആര്.ടി.പി.സി.ആര് പരിശോധന നടത്തി. ഇതിൽ 232844 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ ഓഗസ്റ്റ് 25 ന് 2562 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നത്തെ (ഓഗസ്റ്റ് 25) ടെസ്റ്റ് പോസിറ്റിവിറ്റി 21 ശതമാനമാണ്.
ഇന്ന് (ഓഗസ്റ്റ് 25) സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന നടന്ന കേന്ദ്രങ്ങള്‍
1. അനങ്ങനടി - പതംകുളം എ എം എൽ പി സ്കൂൾ
2. കടമ്പഴിപ്പുറം - ജി യു പി സ്കൂൾ കടമ്പഴിപ്പുറം
3. കുമ്പിടി ആനക്കര വായനശാല (രാവിലെ 9:30 മുതൽ ഉച്ചക്ക് 1:00 വരെ)
- കൂട്ടാക്കടവ് മദ്രസ (ഉച്ചക്ക് 2:00 മുതൽ വൈകിട്ട് 4:30 വരെ)
4. പുതുക്കോട് - ചന്തപ്പുര കുടുംബാരോഗ്യകേന്ദ്രം(രാവിലെ 9:30 മുതൽ ഉച്ചക്ക് 1:00 വരെ)
- ഗ്രാമകേന്ദ്രം പറക്കുന്ന് കീഴ(ഉച്ചക്ക് 2:00 മുതൽ വൈകിട്ട് 4:30 വരെ)
5. മേലാർകോട് - എ എൻ കെ എം ഹൈസ്കൂൾ ഓഡിറ്റോറിയം ചിറ്റിലഞ്ചേരി
6. അയിലൂർ - പാലിയമംഗലം അങ്കണവാടി
7. പെരുവെമ്പ് - ജി ജെ ബി സ്കൂൾ ചുങ്കം (രാവിലെ 9:30 മുതൽ ഉച്ചക്ക് 1:00 വരെ)
- ചോറക്കോട് സബ് സെന്റർ(ഉച്ചക്ക് 2:00 മുതൽ വൈകിട്ട് 4:30 വരെ)
- Log in to post comments