Post Category
ദേശീയ ആരോഗ്യ ദൗത്യം: കൂടിക്കാഴ്ച സെപ്തംബര്‍ രണ്ട്, മൂന്ന്, നാല് തീയതികളില്‍
ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ ജില്ലയില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കായി താഴെ പറയുന്ന ദിവസങ്ങളില്‍ കൂടിക്കാഴ്ച നടക്കും. സെപ്തംബര്‍ രണ്ടിന് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ജെ.പി.എച്ച്.എന്‍, മൂന്നിന് ലാബ്ടെക്നീഷ്യന്‍, ഫിസിയോതെറാപ്പിസ്റ്റ്, സ്റ്റാഫ്നഴ്സ് (പാലിയേറ്റിവ് ), നാലിന് ഓഡിയോമെട്രിക് അസിസ്റ്റന്റ്, കൗണ്‍സിലര്‍ എന്നിങ്ങനെയാണ് കൂടിക്കാഴ്ച നടക്കുക. ഉദ്യോഗാര്‍ത്ഥികള്‍ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം ബി.ഇ.എസ് സ്കൂളില്‍ (ശാരദ ശങ്കര കല്യാണമണ്ഡപത്തിനു സമീപം, നൂറണി പോസ്റ്റ്, പാലക്കാട് - 678004) രാവിലെ 9.30 ന് എത്തണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.arogyakeralam.gov.in ലഭിക്കും.
date
- Log in to post comments