Post Category
ക്ഷീര കർഷക ക്ഷേമനിധി ബോർഡ് സമ്പൂർണ അംഗത്വ ക്യാമ്പയിന് കഞ്ഞിക്കുഴിയിലും തുടക്കമായി
ആലപ്പുഴ : സംസ്ഥാന ക്ഷീര കർഷക ക്ഷേമനിധി ബോർഡ് സമ്പൂർണ അംഗത്വ ക്യാമ്പയിൻ കഞ്ഞിക്കുഴി ബ്ലോക്കിൽ ഉദ്ഘാടനം ചെയ്തു. മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ ജനക്ഷേമം ക്ഷീര സംഘത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി രാജേശ്വരി അംഗത്വ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ജി മോഹനൻ അധ്യക്ഷത വഹിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സുദർശന ഭായി കർഷക സമ്പർക്ക പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം അനിത തിലകൻ, ക്ഷീര വികസന ഓഫീസർ പി. സിനിമോൾ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments